Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mother Died

ലോ​ഡ്ജി​ലെ പ്ര​സ​വം: അ​മ്മ മ​രി​ച്ച​ത് അ​മി​ത ര​ക്ത​സ്രാ​വം മൂ​ലം, കു​ഞ്ഞ് മ​രി​ച്ച​ത് പ​രി​ച​ര​ണം കി​ട്ടാ​തെ

തൃ​ശൂ​ർ: തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ പ്ര​സ​വ​ത്തി​നി​ടെ യു​വ​തി മ​രി​ച്ച​ത് അ​മി​ത ര​ക്ത​സ്രാ​വം മൂ​ലം. എ​ട​മു​ട്ടം കൊ​ല്ലാ​റ വീ​ട്ടി​ൽ ജ്യോ​തി(32)​യാ​ണ് ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്തു​ള്ള പ്ര​സ​വ​ത്തി​നി​ടെ മ​രി​ച്ച​ത്.

ഇ​വ​രു​ടെ കു​ഞ്ഞ് മ​രി​ച്ച​ത് വേ​ണ്ട പ​രി​ച​ര​ണം കി​ട്ടാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ബു​ധ​നാ​ഴ്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു.

ജ്യോ​തി​യെ​യും ന​വ​ജാ​ത​ശി​ശു​വി​നെ​യും ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് സ്വ​കാ​ര്യ​ലോ​ഡ്ജി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ജ്യോ​തി, സു​ഹൃ​ത്ത് പാ​വ​റ​ട്ടി സ്വ​ദേ​ശി ഓ​ട്ടോ​ഡ്രൈ​വ​ർ​ക്കൊ​പ്പം ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​ത്. പി​ന്നാ​ലെ സു​ഹൃ​ത്ത് മ​ട​ങ്ങി​യി​രു​ന്നു.

പ​ല​ത​വ​ണ വി​ളി​ച്ചി​ട്ടും ജ്യോ​തി ഫോ​ൺ എ​ടു​ക്കാ​ത്ത​തി​ൽ സം​ശ​യം​തോ​ന്നി​യ സു​ഹൃ​ത്ത് ലോ​ഡ്ജി​ലെ​ത്തി​യ​പ്പോ​ൾ മു​റി അ​ക​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. പോ​ലീ​സി​നെ​യും അ​ഗ്‌​നി ര​ക്ഷാ സേ​ന​യെ​യും വി​വ​ര​മ​റി​യി​ച്ച​തോ​ടെ ഇ​വ​രെ​ത്തി വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന​പ്പോ​ഴാ​ണ് യു​വ​തി​യേ​യും കു​ഞ്ഞി​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഓ​ട്ടോ​ഡ്രൈ​വ​റെ വി​ട്ടയച്ചു.

 

 

Latest News

Corehub Up